ക​ന​യ്യേ പോ​ക​രു​തേ..! പു​റ​ത്താ​ക്ക​ൽ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് സി​പി​ഐ
ക​ന​യ്യേ പോ​ക​രു​തേ..! പു​റ​ത്താ​ക്ക​ൽ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് സി​പി​ഐ
Tuesday, September 28, 2021 10:30 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ക​ന​യ്യ കു​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് സി​പി​ഐ. ക​ന​യ്യ പാ​ർ​ട്ടി വി​ട്ടാ​ൽ അ​പ്പോ​ൾ മാ​ത്രം പ്ര​തി​ക​രി​ക്കാം. ഇ​പ്പോ​ൾ പു​റ​ത്താ​ക്ക​ൽ പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നും സി​പി​ഐ ദേ​ശീ​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

ക​ന​യ്യ​യോ​ട് പാ​ർ​ട്ടി ന​ന്നാ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​ത്. പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ച് അ​ദ്ദേ​ഹം പോ​കാ​ൻ പാ​ടി​ല്ലെ​ന്നും നേ​തൃ​ത്വം പ​റ​യു​ന്നു. ക​ന​യ്യ പാ​ർ​ട്ടി വി​ട്ട് പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ത്ത​തി​ൽ പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​മു​ണ്ട്.

അ​തേ​സ​മ​യം, ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും ഇ​ന്നു കോ​ൺ​ഗ്ര​സി​ൽ ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ബി​ഹാ​ർ സ്വ​ദേ​ശി‍​യാ​ണു ക​ന​യ്യ​കു​മാ​ർ. 2017ൽ ​കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ​യാ​ണ് മേ​വാ​നി വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.