ക്യാ​പ്റ്റ​നാ​യി രാ​ഹു​ലി​നെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണം: സു​നി​ൽ ഗ​വാ​സ്ക്ക​ർ
ക്യാ​പ്റ്റ​നാ​യി രാ​ഹു​ലി​നെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണം: സു​നി​ൽ ഗ​വാ​സ്ക്ക​ർ
Thursday, September 16, 2021 10:51 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി കെ.​എ​ൽ രാ​ഹു​ലി​നെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സു​നി​ൽ ഗ​വാ​സ്ക്ക​ർ. രാ​ഹു​ലി​നെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​ക്ക​ണ​മെ​ന്നും ഗ​വാ​സ്ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌

കോ​ഹ്‌​ലി സ്ഥാ​ന​മൊ​ഴി​യു​ന്ന​തോ​ടെ രോ​ഹി​ത് ശ​ർ​മ ക്യാ​പ്റ്റ​നാ​കു​ക​യും ഒ​ഴി​വു​വ​രു​ന്ന വൈ​സ് ക്യാ​പ്റ്റ​ൻ സ്ഥാ​നം രാ​ഹു​ലി​ന് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഗ​വാ​സ്ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബി​സി​സി​ഐ മു​ന്നോ​ട്ട് നോ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. മു​ൻ​കൂ​ട്ടി ചി​ന്തി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.

ഇ​ന്ത്യ ഒ​രു പു​തി​യ ക്യാ​പ്റ്റ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, കെ.​എ​ൽ രാ​ഹു​ലി​നെ പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. അ​ദ്ദേ​ഹം ന​ന്നാ​യി ക​ളി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗ് വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു. ഐ​പി​എ​ലി​ലും 50 ഓ​വ​ർ ക്രി​ക്ക​റ്റി​ലും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു. അ​ദ്ദേ​ഹ​ത്തെ വൈ​സ് ക്യാ​പ്റ്റ​നാ​ക്കാം- ഗ​വാ​സ്ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.