പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​ന്‍ അ​മ​ര്‍​ജീ​ത് സി​ന്‍​ഹ രാ​ജി​വ​ച്ചു
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​ന്‍ അ​മ​ര്‍​ജീ​ത് സി​ന്‍​ഹ രാ​ജി​വ​ച്ചു
Monday, August 2, 2021 11:39 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​രി​ലൊ​രാ​ളാ​യ അ​മ​ർ​ജീ​ത് സി​ൻ​ഹ രാ​ജി​വ​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ബി​ഹാ​ർ കേ​ഡ​റി​ലെ 1983 ബാ​ച്ചി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സി​ൻ​ഹ. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ക്കു​ന്ന​ത്. സി​ൻ​ഹ​യു​ടെ രാ​ജി​യു​ടെ പി​ന്നി​ലു​ള്ള കാ​ര്യം വ്യ​ക്ത​മ​ല്ല.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​കെ. സി​ൻ​ഹ​യും മാ​ർ​ച്ചി​ൽ രാ​ജി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.