ആ​ല​പ്പു​ഴ​യി​ല്‍ ചൊ​വ്വാ​ഴ്ച ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കും
ആ​ല​പ്പു​ഴ​യി​ല്‍ ചൊ​വ്വാ​ഴ്ച ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കും
Monday, August 2, 2021 6:33 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കും. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​റെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം.

അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ളി​ൽ ഒ​ഴി​കെ വി​ട്ടു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​പി, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ, പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള ജോ​ലി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

അ​ത്യാ​ഹി​ത-​ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മാ​ത്ര​മേ ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്തി​ക്കൂ. കെ​ജി​എം​ഒ​എ​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​ര​മാ​ണ് കൂ​ട്ട അ​വ​ധി.

കൈ​ന​ക​രി കു​പ്പ​പ്പു​റം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ ശ​ര​ത് ച​ന്ദ്ര​ബോ​സി​ന് ക​ഴി​ഞ്ഞ 24നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ‌​ൾ​പ്പെ​ടെ മൂ​ന്ന് സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി സി​പി​എം നേ​താ​വും കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടു​മാ​യ എം.​സി. പ്ര​സാ​ദ്, ര​ണ്ടാം പ്ര​തി​യും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ര​ഘു​വ​ര​ൻ എ​ന്നി​വ​ർ ഒ​ളി​വി​ൽ ആ​ണ്. സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.