ത​മി​ഴ്‌​നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
ത​മി​ഴ്‌​നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
Friday, July 30, 2021 11:33 PM IST
ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. നി​ല​വി​ലെ ഇ​ള​വു​ക​ള്‍​ക്ക് പു​റ​മേ പു​തി​യ​താ​യി ഇ​ള​വു​ക​ളൊ​ന്നും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും വ​ര്‍​ധി​ക്കു​ന്ന​തി​നാ​ലാ​ണ് പു​തി​യ ഇ​ള​വു​ക​ള്‍ വേ​ണ്ടെ​ന്ന തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ല്ല. സി​നി​മാ തി​യേ​റ്റ​റു​ക​ളും തു​റ​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.