ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് പ്ര​വേ​ശ​നം 950 പേ​ർ​ക്ക് മാ​ത്രം
ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് പ്ര​വേ​ശ​നം 950 പേ​ർ​ക്ക് മാ​ത്രം
Thursday, July 22, 2021 4:14 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് കാ​ണാ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ 950 പേ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ഉ​ണ്ടാ​കൂ. ഉ​ദ്യോ​ഗ​സ്ഥ​രും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​ന​മെ​ന്ന് ടോ​ക്കി‍​യോ ഒ​ളി​മ്പി​ക് ത​ല​വ​ന്‍ ഹൈ​ഡെ​മ​സ ന​ക​മു​റ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കാ​ണി​ക​ൾ​ക്ക് വി​ല​ക്കു​ണ്ട്. ‌

ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് 18 ഇ​ന​ങ്ങ​ളി​ലാ​യി 127 അ​ത്‌​ല​റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കും. ഒ​മ്പ​തു മ​ല​യാ​ളി​ക​ളു​ണ്ട്. ലോ​ക​ത്തെ​മ്പാ​ടു​നി​ന്നു​മാ​യി 206 സം​ഘ​ങ്ങ​ളി​ലാ​യി 11,000-ത്തി​ലേ​റെ കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മേ​ള ഓ​ഗ​സ്റ്റ് എ​ട്ടി​ന് സ​മാ​പി​ക്കും.

അ​തേ​സ​മ​യം, ഒ​ളി​മ്പി​ക് വി​ല്ലേ​ജി​ലെ കോ​വി​ഡ് ബാ​ധ ആ​ശ​ങ്ക‍​യു​ണ്ടാ​ക്കു​ന്നു​ണ്ട്. 11 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ല്ലേ​ജി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 86 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.