ഇ​ന്ത്യ 170ന് ​പു​റ​ത്ത്, ന്യൂ​സി​ല​ൻ​ഡി​ന് 139 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം
ഇ​ന്ത്യ 170ന് ​പു​റ​ത്ത്, ന്യൂ​സി​ല​ൻ​ഡി​ന് 139 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യം
Wednesday, June 23, 2021 7:28 PM IST
സ​താം​പ്ട​ണ്‍: ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് 139 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 170 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചു.

അ​വ​സാ​ന ദി​വ​സ​ത്തെ മോ​ശം ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ന​യാ​യ​ത്. 41 റ​ണ്‍​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്ത് മാ​ത്ര​മാ​ണ് പൊ​രു​തി നി​ന്ന​ത്. 64/2 എ​ന്ന സ്കോ​റിം​ഗ് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ അ​വ​സാ​ന എ​ട്ട് വി​ക്ക​റ്റു​ക​ൾ 106 റ​ണ്‍​സി​നാ​ണ് ന​ഷ്ട​മാ​യ​ത്.

ന്യൂ​സി​ല​ൻ​ഡി​നാ​യി ടിം ​സൗ​ത്തി നാ​ലും ട്രെ​ന്‍റ് ബോ​ൾ​ട്ട് മൂ​ന്നും വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.