ക്രൊ​യേ​ഷ്യ-​ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് മ​ത്സ​രം സ​മ​നി​ല​യി​ല്‍
ക്രൊ​യേ​ഷ്യ-​ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് മ​ത്സ​രം സ​മ​നി​ല​യി​ല്‍
Saturday, June 19, 2021 8:05 AM IST
ഗ്ലാ​സ്ഗൗ: യൂ​റോ ക​പ്പി​ല്‍ ഗ്രൂ​പ്പ് ഡി-​യി​ല്‍ ന​ട​ന്ന ക്രൊ​യേ​ഷ്യ-​ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് മ​ത്സ​രം സ​മ​നി​ല​യി​ല്‍. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.

ചെ​ക്ക് റി​പ്പ​ബ്ലി​ക്കാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. 37-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ പാ​ട്രി​ക് ഷി​ക്കാ​ണ് ചെ​ക്ക് ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ഡെ​യാ​ന്‍ ലോ​വ്രെ​ന്‍ പാ​ട്രി​ക് ഷി​ക്കി​ന്‍റെ മു​ഖ​ത്തി​ടി​ച്ച​തി​നാ​യി​രു​ന്നു പെ​നാ​ല്‍​റ്റി. വാ​ര്‍ പ​രി​ശോ​ധി​ച്ചാ​ണ് റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക്രൊ​യേ​ഷ്യ സ​മ​നി​ല പി​ടി​ച്ചു. 47-ാം മി​നി​റ്റി​ല്‍ ഇ​വാ​ന്‍ പെ​രി​സി​ച്ച് ക്രൊ​യേ​ഷ്യ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ളും ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും വി​ജ​യ ഗോ​ൾ നേ​ടാ​നാ​യി​ല്ല. സ​മ​നി​ല​യോ​ടെ ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് ഗ്രൂ​പ്പ് ഡി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.