ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ക്ക​ണം; മ​ദ്യ​ശാ​ല​ക​ള്‍ മാ​ത്രം തു​റ​ന്ന​ത് അ​ശാ​സ്ത്രീ​യം: കെ. ​സു​ധാ​ക​ര​ൻ
ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ക്ക​ണം; മ​ദ്യ​ശാ​ല​ക​ള്‍ മാ​ത്രം തു​റ​ന്ന​ത് അ​ശാ​സ്ത്രീ​യം: കെ. ​സു​ധാ​ക​ര​ൻ
Friday, June 18, 2021 5:46 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ക​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ യു​ക്തി​യെ​ന്തെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ലൈ​ബ്ര​റി​ക​ളും സി​നി​മ തി​യേ​റ്റ​റു​ക​ളും അ​ട​ക്ക​മു​ള്ള പൊ​തു​സം​വി​ധാ​ന​ങ്ങ​ള്‍ ടി​പി​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന് സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ‌‌‌

ജ​ന​ങ്ങ​ള്‍ സാ​മ്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​സ​മ​യ​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ മാ​ത്രം തു​റ​ന്ന് കൊ​ടു​ത്ത​ത് അ​ശാ​സ്ത്രീ​യ​മാ​ണ്. പൊ​തു ഇ​ട​ങ്ങ​ള്‍ തു​റ​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. വ​രു​മാ​ന​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ത്രം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക​യാ​ണ് നി​ല​വി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡം. ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​മു​ള്ള മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം തു​റ​ന്ന് കൊ​ടു​ത്ത​തി​ല​ട​ക്കം സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.‌

സ​ര്‍​ക്കാ​ര്‍ ഉ​ദ്യേ​ഗ​സ്ഥ​ര​ട​ക്കം പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു ഗ​താ​ഗ​തം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ഫ​ല​ത്തി​ല്‍ അ​ശാ​സ്ത്രീ​യ​വും വി​പ​രീ​ത​ഫ​ലം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് സൗ​ക​ര്യ​പൂ​ര്‍​വം യാ​ത്ര ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കേ​ണ്ട​ത്. വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ പോ​ലെ​യു​ള്ള സാ​മാ​ന്യ ബോ​ധ്യ​ത്തി​ന് നി​ര​ക്കാ​ത്ത മാ​ര്‍​ഗ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ക​ന​ത്ത തി​ക്കും തി​ര​ക്കും സൃ​ഷ്ടി​ച്ച് സൂ​പ്പ​ര്‍ സ്‌​പ്രെ​ഡി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. ടി​പി​ആ​ര്‍ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യും നീ​ട്ടു​ക​യും ചെ​യ്യു​ക എ​ന്ന​തി​ലു​പ​രി​യാ​യി ഒ​രു ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും സ​ര്‍​ക്കാ​രി​നി​ല്ല. മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ​യു​ള്ളു. മി​ക്ക രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് പ​ണം എ​ത്തി​ച്ച് നി​ല​വി​ലെ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത ന​യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു.

പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ര​ക​ളെ സൃ​ഷ്ടി​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട ബാ​ധ്യ​ത കോ​ണ്‍​ഗ്ര​സി​നു​ണ്ട്. അ​ശാ​സ്ത്രീ​യ സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​ഞ്ഞ് ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.