കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; പ​ഞ്ചാ​ബി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; പ​ഞ്ചാ​ബി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
Sunday, May 16, 2021 11:52 PM IST
അ​മൃ​ത്സ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​ബി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ഈ ​മാ​സം 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടി​യ​ത്. സം​സ്ഥാ​ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ നി​ല​വി​ലു​ള്ള എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് നി​ർ​ദേ​ശം ന​ൽ​കി. ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​മാ​സം അ​വ​സാ​നം വ​രെ നി​ല​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ​ഞ്ചാ​ബി​ല്‍ ശ​നി​യാ​ഴ്ച 6,867 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 217 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,90,755 ആ​യി. മ​ര​ണ​സം​ഖ്യ 11,693 ആ​യി ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.