ജി​ക്കു രോ​ഗ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ൽ; ക​ര​ക​യ​റാ​ൻ സ​ഹാ​യി​ക്കു​മോ?
ജി​ക്കു രോ​ഗ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ൽ; ക​ര​ക​യ​റാ​ൻ സ​ഹാ​യി​ക്കു​മോ?
Sunday, May 16, 2021 9:24 AM IST
ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ​ഹാ​യം തേ​ടു​ക​യാ​ണ് പെ​രു​മ്പാ​യി​ക്കാ​ട് മു​ക​ളേ​ൽ ജി​ക്കു ജോ​സ​ഫ് എ​ന്ന യു​വാ​വ്. ഏ​താ​ണ്ട് 40 ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​യ്ക്കാ​യി ക​ണ്ടെ​ത്തേ​ണ്ട കു​ടും​ബം സ·​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല.

കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​യ ജി​ക്കു കേ​റ്റ​റിം​ഗ് സം​ബ​ന്ധ​മാ​യ തൊ​ഴി​ൽ ചെ​യ്താ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​റ് വ​ർ​ഷം മു​ൻ​പ് ഒ​രി​ക്ക​ൽ യു​വാ​വി​ന് മ​ഞ്ഞ​പ്പി​ത്തം പി​ടി​പെ​ട്ടു. രോ​ഗം മൂ​ർ​ച്ഛി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കൊ​ടു​വി​ൽ ഭേ​ദ​മാ​യി. എ​ന്നാ​ൽ അ​ന്ന് തു​ട​ങ്ങി ജി​ക്കു​വി​നെ വി​ടാ​തെ രോ​ഗ​ങ്ങ​ൾ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

മ​ഞ്ഞ​പ്പി​ത്തം മാ​റി സാ​ധാ​ര​ണ ജീ​വി​തം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ യു​വാ​വി​ന്‍റെ കാ​ലി​ന് വ​ലി​യ നീ​രു​വ​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​ര​ൾ​രോ​ഗ​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. പാ​ര​മ്പ​ര്യ​മാ​യി ക​ര​ൾ​രോ​ഗ​മു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ജി​ക്കു​വി​നെ രോ​ഗം വേ​ഗം ത​ന്നെ കീ​ഴ്പ്പെ​ടു​ത്തി. ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി.

കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്കും രോ​ഗ്യ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പു​റ​ത്തു​നി​ന്നു​ള്ള ഒ​രാ​ളി​ൽ നി​ന്നും മാ​ത്ര​മേ യു​വാ​വി​ന് ക​ര​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി അ​വ​യ​വ​ദാ​താ​വി​നെ തേ​ടു​ക​യാ​ണ് കു​ടും​ബം. രോ​ഗ​ങ്ങ​ൾ മൂ​ലം ക​ട​ത്തി​ലാ​യ കു​ടും​ബം നി​ല​വി​ൽ നി​ത്യ​ചി​ല​വി​ന് പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്.

സു​ഹൃ​ത്തു​ക്ക​ൾ സ​ഹാ​യി​ച്ചാ​ണ് നി​ല​വി​ൽ ചി​കി​ത്സ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ യു​വാ​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ ഏ​വ​രു​ടെ​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്.

ജി​ക്കു​വി​നുള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം charity@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.