കോ​വി​ഡ് കൂ​ടു​ന്നു; പ്ര​ധാ​ന​മ​ന്ത്രി ഫ്രാ​ൻ​സി​ലേ​ക്കും പോ​ർ​ച്ചു​ഗ​ലി​ലേ​ക്കു​മി​ല്ല
Tuesday, April 20, 2021 12:20 PM IST
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പോ​ര്‍​ച്ചു​ഗ​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തേ​ക്കി​ല്ല. മെ​യ് മാ​സ​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​വും ഒ​ഴി​വാ​ക്കി​യേ​ക്കും.

രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം മോ​ശ​മാ​യ​തോ​ടെ​യാ​ണ് വി​ദേ​ശ​യാ​ത്ര​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഒ​ഴി​വാ​ക്കു​ന്ന​ത്. പോ​ർ​ച്ചു​ഗ​ലി​ലെ വ​ലി​യ ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യ പോ​ർ​ട്ടോ​യി​ൽ മെ​യ് മാ​സം എ​ട്ടി​നാ​ണ് ഇ​ന്ത്യ-​യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഉ​ച്ച​കോ​ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വെ​ർ​ച്വ​ലാ​യി പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കും. വെ​ര്‍​ച്വ​ല്‍ ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​ന് പു​തി​യ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​വും റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ടു​ത്ത ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ച പ​ര്യ​ട​ന​ത്തി​നു പ​ക​ര​മാ​യി ഓ​ണ്‍​ലൈ​നി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ഇ​ന്ത്യ​യും ബ്രി​ട്ട​നെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ക്ഷ​ണം കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​മാ​സം ന​ട​ത്താ​ൻ തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ച ശേ​ഷം പ​ര്യ​ട​നം വെ​ട്ടി​ച്ചു​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.