യൂ​റോ​പ്പ സെ​മി ലൈ​ന​പ്പാ​യി; റോ​മ-​യു​ണൈ​റ്റ​ഡ്, വി​യ്യാ​റ​യ​ൽ-​ആ​ഴ്സ​ണ​ൽ
Friday, April 16, 2021 9:59 AM IST
മാ​ഞ്ച​സ്റ്റ​ർ: യൂ​റോ​പ്പി​ലെ ര​ണ്ടാം നി​ര ക്ല​ബ് ചാ​മ്പ്യ​ൻ​ഷി​പ്പാ​യ യൂ​റോ​പ്പ ലീ​ഗി​ന്‍റെ സെ​മി ലൈ​ന​പ്പാ​യി. സെ​മി​യി​ൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബ് റോ​മ ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​യും സ്പാ​നി​ഷ് ക്ല​ബ് വി​യ്യാ​റയ​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്സ​ണ​ലി​നെ​യും നേ​രി​ടും.

ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​റി​ലും ഗ്രാ​ന​ഡ​യെ തോ​ല്പ്പി​ച്ചാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് സെ​മി​യി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യം. ആ​ദ്യ പാ​ദ​ത്തി​ലെ 2-0ന്‍റെ വി​ജ​യം കൂ​ടെ എ​ടു​ത്താ​ൽ അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ 4-0ന്‍റെ വി​ജ​യ​മാ​ണ് യു​ണൈ​റ്റ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്‌.

അ​യാ​ക്സി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി​യാ​ണ് റോ​മ സെ​മി ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. 3-2ന്‍റെ അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ലാ​ണ് റോ​മ സെ​മി ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്. ആം​സ്റ്റ​ർ​ഡാ​മി​ൽ ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ 2-1ന്‍റെ ജ​യ​മാ​ണ് റോ​മ നേ​ടി​യ​ത്.

ചെ​ക്ക് റി​പ​ബ്ലി​ക്കി​ൽ ചെ​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യ​വു​മാ​യി ആ​ഴ്സ​ണ​ൽ യൂ​റോ​പ്പ ലീ​ഗ് സെ​മി​യി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലെ നി​രാ​ശ ഇ​ന്ന് എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന്‍റെ വി​ജ​യ​വു​മാ​യാ​ണ് ആ​ഴ്സ​ണ​ൽ ഇ​ന്ന് മാ​റ്റി​യ​ത്. 5-1ന്‍റെ അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ലാ​യി​രു​ന്നു ആ​ഴ്സ​ണ​ൽ വി​ജ​യം. ആ​ദ്യ​പാ​ദ​ത്തി​ൽ 1-1ന്‍റെ സ​മ​നി​ല ആ​യി​രു​ന്നു.

ഡി​നാ​മോ സാ​ഗ്രെ​ബി​നെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-1ന് ​കീ​ഴ​ട​ക്കി​യാ​ണ് വി​യ്യാ​റയ​ൽ സെ​മി​യി​ൽ ക​ട​ന്ന​ത്. ര​ണ്ടാം പാ​ദ​ത്തി​ൽ 2-1ന്‍റെ ജ​യം വി​യ്യാ​റയ​ൽ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.