രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; മ​ര​ണം വീ​ണ്ടും 1,000 ക​ട​ന്നു
Wednesday, April 14, 2021 11:10 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,84,372 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​വും ക​ട​ന്നു​മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

ര​ണ്ടാം ത​രം​ഗ​ത്തി​ൽ മ​ര​ണ​നി​ര​ക്ക് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്ന​തും ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 1,027 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം മ​ര​ണ​സം​ഖ്യ 1,000 ക​ട​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,72,085 ആ​യി.

പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നി​ടെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​ണ് രാ​ജ്യം നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​തി​സ​ന്ധി. 82,339 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.