പാ​നൂ​ർ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Friday, April 9, 2021 5:13 PM IST
മ​ല​പ്പു​റം: പാ​നൂ​രി​ലെ മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ല. മ​ൻ​സൂ​റി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യി ഏ​ത​റ്റ​വും വ​രെ​യും പോ​കും എ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​മ​ല്ല കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് കാ​ര​ണം. അ​ടു​ത്തി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​ല്ലാം സാ​മ്യ​മു​ണ്ട്. കൊ​ല്ല​ണ​മെ​ന്ന് ഉ​റ​പ്പി​ച്ച് വെ​ട്ടി നു​റു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്ക് നി​യ​മ​ത്തെ​ക്കു​റി​ച്ച് യാ​തൊ​രു ആ​ശ​ങ്ക​യു​മി​ല്ല.

പോ​ലീ​സി​നെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മേ​ധാ​വി ത​ന്നെ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പ​ഴ​യ​തു​പോ​ലെ കേ​സു​ക​ൾ തേ​ച്ചു മാ​യ്ച്ചു ക​ള​യാ​മെ​ന്ന് സ​ർ​ക്കാ​ർ ക​രു​തേ​ണ്ട എ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.