തമ്മിൽ കാണാം മുഖം മറയ്ക്കാതെ.. ടെ​ക്സ​സി​ൽ ഇ​നി മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ല
Thursday, March 4, 2021 4:22 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി‍: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്ത് ഗ​വ​ര്‍​ണ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

മാ​സ്ക് മാ​ന്‍​ഡേ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പു​റ​മേ ടെ​ക്സ​സി​ലെ മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ള്‍​ക്കൊ​ള്ളു​വാ​ന്‍ ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വെ​ച്ച​ത്.

ഇ​തോ​ടെ മാ​സ്ക് മാ​ന്‍​ഡേ​റ്റ് ഒ​ഴി​വാ​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ പ​തി​മൂ​ന്നാ​മ​ത് സം​സ്ഥാ​ന​മാ​യി ടെ​ക്സ​സ്. ഉ​ത്ത​ര​വ് മാ​ര്‍​ച്ച് 10 മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക​യെ​ന്ന് ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചു.

ടെ​ക്സ​സി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ 5.7 മി​ല്യ​ൺ പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭി​ച്ചു​വെ​ന്ന​തും മാ​സ്ക് മാ​ന്‍​ഡേ​റ്റ് ഒ​ഴി​വാ​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.