കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. രാജ്യത്ത് കോവിഡ് വാഹകരുടെ എണ്ണവും മരണവും ക്രമാതീതമായി കൂടുന്നത് രാജ്യത്ത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഫെബ്രവരിയിലാണ്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 25,009 കേസുകളും 124 മരണങ്ങളുമാണ്. അതേസമയം ജനുവരിയിൽ 14,388 പുതിയ കേസുകളും 23 മരണങ്ങളും 2020 ഡിസംബറിൽ 7,594 പുതിയ കേസുകളും 53 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ മാസത്തിൽ 19,152 , ജൂലൈയിൽ 20,762, ഓഗസ്റ്റിൽ 18,152, സെപ്റ്റംബറിൽ 20,073, ഒക്ടോബറിൽ 20,744 , നവംബറിൽ 16,709 കേസുകളുമാണ് നേരത്തെ രാജ്യത്ത് വൈറസ് പടർന്നതിനുശേഷം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മാസങ്ങൾ. രാജ്യത്ത് കോവിഡ് മരണനിരക്ക് കുറയാത്തതാണ് പ്രധാന ആശങ്ക. 2020 മെയ് മാസത്തിൽ വൈറസ് മൂലം 186 മരണങ്ങളും ജൂണ്‍ മാസത്തിൽ 142 , ജൂലൈയിൽ 93 , ഓഗസ്റ്റിൽ 84 , സെപ്റ്റംബറിൽ 79, ഒക്ടോബറിൽ 169, നവംബറിൽ 101 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
തീവ്രപരിചരണ വിഭാഗത്തിൽ 157 പേരടക്കം 10,791 പേരാണ് ഇനി ചികിൽസയിലുള്ളത്. കഴിഞ്ഞ ഒരു മാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുണ്ടായ വർധനവും രാജ്യത്ത് കോവിഡിന്റെ വ്യാപനത്തിന്റെ സൂചനയാണ് നൽകുന്നത്. പുതിയ കേസുകളോടപ്പം വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശുപത്രികൾ തിരക്ക് വർധിപ്പിക്കുകയാണ്. അതിനിടെ 93.82 ശതമാനമായി രോഗമുക്തി നിരക്ക് ഉയർന്നത് ആരോഗ്യ പ്രവർത്തകർക്കിടയിൽ അൽപ്പം ആശ്വാസം നൽകുന്നുണ്ട്.
കർശനമായ നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും അനധികൃതമായി നടത്തുന്ന ഒത്തുചേരലുകളിലൂടെയും സന്പർക്കങ്ങളിലൂടെയും കൊറോണ വൈറസ് വൈറസ് വ്യാപിക്കുന്നതെന്നതാണ് അധികൃതർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.