സ്വ​ർ‌​ണ​ക്ക​ട​ത്ത് കേ​സ്; പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യി​ൽ
Tuesday, March 2, 2021 8:26 AM IST
കൊ​ച്ചി: സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ ജാ​മ്യം തേ​ടി സ്വ​പ്ന സു​രേ​ഷ്, സ​രി​ത് അ​ട​ക്ക​മു​ള്ള ഒ​മ്പ​ത് പ്ര​തി​ക​ൾ ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി കൊ​ച്ചി​യി​ലെ​എ​ൻ​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ക​സ്റ്റം​സ്,ഇ​ഡി കേ​സു​ക​ളി​ൽ സ്വ​പ്ന സു​രേ​ഷി​ന് ജാ​മ്യം കി​ട്ടി​യി​രു​ന്നു.

കേ​സി​ൽ യു​എ​പി​എ നി​ല​നി​ൽ​ക്കാ​ൻ പ​ര്യാ​പ്ത​മാ​യ തെ​ളി​വി​ല്ലെ​ന്നും ഇ​ത് ക​സ്റ്റം​സ് കേ​സ് മാ​ത്ര​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​കാ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഐ​എ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ൽ ത​ങ്ങ​ൾ​ക്കെ​തി​രെ ഗൗ​ര​വ​മാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ ഒ​ന്നും ഇ​ല്ലെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം.

സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ർ എ​ന്നി​വ​രെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 12 നാ​ണ് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.