സൗ​ദി​യി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​യി​ല്‍ വി​സാ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു
Tuesday, March 2, 2021 6:43 AM IST
റി​യാ​ദ്: സൗ​ദി​യി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി, കോ​ണ്‍​സു​ലേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​സാ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി അ​മേ​രി​ക്ക​ന്‍ എം​ബ​സി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. റി​യാ​ദി​ലെ എം​ബ​സി​യി​യും ദ​മാം ദ​ഹ്റാ​നി​ലെ​യും കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലു​ക​ളി​ലു​മാ​യി​രി​ക്കും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​വു​ക.

ആ​രോ​ഗ്യ സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്നും, ആ​ദ്യ ഘ​ട്ട​ത്തി​ല്‍ യു​എ​സ് പൗ​ര​ന്മാ​ര്‍ , വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ,അ​ടി​യ​ന്ത​ര വി​സ​ക​ള്‍ എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് ല​ഭ്യ​മാ​വു​ക​യെ​ന്നും എം​ബ​സി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.