പാലിയേറ്റീവ് കെയർ ദിനാചരണം
1599731
Tuesday, October 14, 2025 11:53 PM IST
വഴിത്തല: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ വാഴക്കുളം സെന്റ് ജോർജ് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റും പുതുതായി ആരംഭിച്ച ഡയാലിസിസ് സെന്ററും സന്ദർശിച്ചു.
ഗൈഡ്സ് ക്യാപ്റ്റൻ ലീൻ ജോണിന്റെ നേതൃത്വത്തിൽ കുട്ടികൾ സമാഹരിച്ച തുക കൈമാറി. വാഴക്കുളത്തെ വിവിധ ക്ലബ്ബുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ച യൂണിറ്റ് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ സൗജന്യ സേവനമാണ് നടത്തുന്നത്. ഡയാലിസിസ് സെന്ററിന്റെ ചുമതല വഹിക്കുന്ന ജീവ ജോർജ്, മെൽവിൻ ജോളി എന്നിവർ യൂണിറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.