ഇ​എം​സി​സി​ക്ക് പ​ള്ളി​പ്പു​റ​ത്ത് ഭൂ​മി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വും സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി
Friday, February 26, 2021 3:38 PM IST
തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ഇ​എം​സി​സി​യു​മാ​യു​ള്ള എ​ല്ലാ ക​രാ​റു​ക​ളും റ​ദ്ദാ​ക്കി സ​ര്‍​ക്കാ​ര്‍. ക​മ്പ​നി​ക്ക് പ​ള്ളി​പ്പു​റ​ത്ത് നാ​ലേ​ക്ക​ര്‍ ഭൂ​മി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വും റ​ദ്ദാ​ക്കി. ഇ​എം​സി​സി​യു​മാ​യു​ള്ള ര​ണ്ട് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഭൂ​മി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​വും റ​ദ്ദാ​ക്കി​യ​ത്.

വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം കെ​എ​സ്‌​ഐ​ഡി​സി​ക്ക് ന​ല്‍​കി​യ​ത്. പ്രാ​ഥ​മി​ക​മാ​യ ക​രാ​ര്‍ ഒ​പ്പി​ട്ടു​വെ​ന്ന​ല്ലാ​തെ ഭൂ​മി കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് കെ​എ​സ്‌​ഐ​ഡി​സി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം ഇ​എം​സി​സി​യു​മാ​യു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കെ​എ​സ്‌​ഐ​ഡി​സി​ക്ക് ല​ഭി​ച്ച നി​ര്‍​ദേ​ശം.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫെ​ബ്രു​വ​രി 28ന് ​അ​സ​ന്‍​ഡ് നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഇ​എം​സി​സി​യു​മാ​യി ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്ര​വും ട്രോ​ള​റു​ക​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ കെ​എ​സ്‌​ഐ​എ​ന്‍​എ​ലും ഇ​എം​സി​സി​യും ത​മ്മി​ലൊ​പ്പി​ട്ട ധാ​ര​ണാ​പ​ത്ര​വും ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.