ബൈ​ക്ക് മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് കൊ​ല്ല​ത്ത് യു​വാ​വി​ന് മ​ർ​ദ​നം; ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു
Wednesday, January 27, 2021 4:53 PM IST
കൊ​ട്ടി​യം: ബൈ​ക്ക് മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് കൊ​ല്ലം കൊ​ട്ടി​യ​ത്ത് യു​വാ​വി​ന് ക്രൂ​ര മ​ർ​ദ​നം. മൈ​ലാ​പ്പൂ​ർ സ്വ​ദേ​ശി ഷം​നാ​ദാ​ണ് ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ഡി​സം​ബ​ര്‍ 24 ന് ​ഉ​ച്ച​യ്‍​ക്കാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ബൈ​ക്ക് മോ​ഷ്ടാ​വ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചി​ട്ടും ഷം​നാ​ദി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് മ​ര്‍​ദി​ച്ചു. മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ചി​ല​ർ ഫോ​ണി​ൽ പ​ക​ർ​ത്തി. എ​ന്നാ​ൽ യ​ഥാ​ര്‍​ത്ഥ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി.

അ​തി​നി​ടെ ബൈ​ക്ക് മോ​ഷ്ടാ​വി​നെ മ​ർ​ദി​ക്കു​ന്നു​വെ​ന്ന രീ​തി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ ആ​രോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് യു​വാ​വ്. മ​ർ​ദ്ദി​ച്ച​വ​രെ​യും മ​ർ​ദ്ദ​ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​വ​രേ​യും പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഷം​നാ​ദ് പ​രാ​തി ന​ൽ​കി.

ഷം​നാ​ദി​നെ മ​ർ​ദി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------