ജ​സ്ന​യു​ടെ തി​രോ​ധാ​നം: പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ കു​ടും​ബം
Wednesday, January 20, 2021 4:15 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​ന്നു. ജ​സ്ന ജീ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​രം മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നും മ​റ്റൊ​രു കാ​ര്യ​വും അ​റി​യി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ്ര​തി​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ബി​ഷ​പ് എ​മി​രി​ത്തു​സ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വോ​ദ​നം ന​ൽ​കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

പ​ത്ത​നം​തി​ട്ട മു​ൻ എ​സ്പി കെ.​ജി.​സൈ​മ​ണ്‍ വി​ര​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജ​സ്ന കേ​സി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി​സം​ബ​ർ 31-നാ​ണ് അ​ദ്ദേ​ഹം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​ത്. മു​ൻ എ​സ്പി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി 20 ദി​വ​സ​ത്തി​ന് ശേ​ഷ​വും പോ​ലീ​സ് പു​തി​യ കാ​ര്യ​ങ്ങ​ളൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് കു​ടും​ബം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടു​ന്ന​ത്.

ജ​സ്ന തി​രോ​ധാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് കേ​സി​ന്‍റെ വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ജ​സ്ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക മാ​ത്ര​മാ​ണ് പോ​ലീ​സ് ഇ​തു​വ​രെ ചെ​യ്ത​ത്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ന്നു​വെ​ന്നും കു​ടും​ബ​ത്തി​ന് പ​രാ​തി​യു​ണ്ട്.

2018 മാ​ർ​ച്ച് 20-നാ​ണ് ജ​സ്ന​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. എ​രു​മേ​ലി​ക്ക് സ​മീ​പം മു​ക്കൂ​ട്ടു​ത​റ​യി​ലെ സ്വ​ന്തം വ​സ​തി​യി​ൽ നി​ന്നും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ ജ​സ്ന​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും കാ​ല​മി​ത്ര​യും അ​ന്വേ​ഷി​ച്ചി​ട്ടും പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ജ​സ്ന​യെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി ക​ഥ​ക​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------