തെ​റ്റാ​യ ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു; വി​ക്കി​പ്പീ​ഡി​യ​യ്ക്കെ​തി​രേ ന​ട​പ​ടി നീ​ക്ക​വു​മാ​യി കേ​ന്ദ്രം
Thursday, December 3, 2020 9:42 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ തെ​റ്റാ​യ ഭൂ​പ​ടം കാ​ണി​ക്കു​ന്ന ലി​ങ്ക് നീ​ക്കം ചെ​യ്യാ​ൻ വി​ക്കി​പ്പീ​ഡി​യ​യ്ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ഉ​ട​ന​ടി വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വി​ക്കി​പ്പീ​ഡി​യ ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ലി​ങ്ക് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഐ​ടി ആ​ക്ട് 2000ത്തി​ന്‍റെ സെ​ക്ഷ​ന്‍ 69എ ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നും ഐ​ടി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യാ-​ഭൂ​ട്ടാ​ന്‍ ബ​ന്ധം വി​വ​രി​ക്കു​ന്നി​ട​ത്താ​ണ് തെ​റ്റാ​യ മാ​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത​യും പ​ര​മാ​ധി​കാ​ര​വും ലം​ഘി​ക്കു​ന്ന​തി​നാ​ൽ ഭൂ​പ​ടം നീ​ക്കം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​മാ​സം 27ന് ​മ​ന്ത്രാ​ല​യം വി​ക്കി​പ്പീഡി​ക​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, വി​ക്കി​പ്പീഡി​യ ഇ​തു​വ​രെ തെ​റ്റു തി​രു​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.