സ്മി​ത്തി​നു വീ​ണ്ടും സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്കു കൂ​റ്റ​ൻ സ്കോ​ർ
Sunday, November 29, 2020 1:25 PM IST
സി​ഡ്നി: ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​യ്ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്കു കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 389 റ​ണ്‍​സ് നേ​ടി.

ബാ​റ്റ് ചെ​യ്ത അ​ഞ്ചു​പേ​രും അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട മ​ത്സ​ര​ത്തി​ൽ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണു സ്മി​ത്ത് സെ​ഞ്ചു​റി നേ​ടി​യ​ത്. 62 പ​ന്തി​ൽ നി​ന്ന് സെ​ഞ്ചു​റി തി​ക​ച്ച സ്മി​ത്ത് 64 പ​ന്തി​ൽ നി​ന്ന് 104 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.

ഡേ​വി​ഡ് വാ​ർ​ണ​ർ (77 പ​ന്തി​ൽ 83), ആ​രോ​ണ്‍ ഫി​ഞ്ച് (69 പ​ന്തി​ൽ 60), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (61 പ​ന്തി​ൽ 70), ഗ്ലെ​ൻ മാ​ക്സ്വെ​ൽ (29 പ​ന്തി​ൽ 63) എ​ന്നി​വ​രും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ഇ​ന്ത്യ​ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി, ജ​സ്പ്രീ​ത് ബും​റ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.