അ​ഞ്ചു സെ​ന്‍റും 25 ല​ക്ഷ​വും; ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വീ​ണ്ടും അ​ട്ടി​മ​റി​ശ്ര​മം; പ​രാ​തി
Monday, November 23, 2020 8:24 PM IST
കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പ് പ്ര​തി​യാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. പ​ൾ​സ​ർ സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നാ​യ ജി​ൻ​സ​നാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യും 25 ല​ക്ഷം രൂ​പ​യു​മാ​ണ് വാ​ഗ്ദാ​ന​മെ​ന്നും ജി​ൻ​സ​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ രാ​മ​ൻ പി​ള്ള പ​റ​ഞ്ഞ പ്ര​കാ​രം കൊ​ല്ലം സ്വ​ദേ​ശി നാ​സ​റാ​ണ് വി​ളി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ത്ത​നാ​പു​രം എം​എ​ൽ​എ​യും ന​ട​നു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​നോ​ടു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യാ​ണ് ഇ​യാ​ളോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഭീ​ഷ​ണി​ക്കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ മാ​പ്പു​സാ​ക്ഷി ബേ​ക്ക​ൽ സ്വ​ദേ​ശി വി​പി​ൻ​ലാ​ൽ പ​റ​ഞ്ഞു. കേ​സി​ൽ പ്ര​ദീ​പ് കു​മാ​റി​നെ പ്ര​തി​ചേ​ർ​ത്ത് ബേ​ക്ക​ൽ പോ​ലീ​സ് ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.