ഡ​ൽ​ഹി ച​ലോ മാർച്ച്; ത​ട​ഞ്ഞാ​ൽ സംസ്ഥാന അ​തി​ർ​ത്തി​ സ്തം​ഭി​പ്പി​ക്കു​മെ​ന്ന് ക​ർ​ഷ​കർ
Monday, November 23, 2020 8:16 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​ഞ്ഞാ​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ സ്തം​ഭി​പ്പി​ക്കു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ റോ​ഡു​ക​ളും പ്ര​തി​രോ​ധി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ങ്ങ​ളും ഇ​തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​വി​ടെവച്ചു ത​ട​യു​ന്നോ അ​വി​ടെ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ച് കു​ത്തി​യി​രി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​തി​ന് പു​റ​മേ പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രും ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തും. സ്ഥി​രം പ്ര​തി​ഷേ​ധ വേ​ദി​ക​ളാ​യ ജ​ന്ത​മ​ന്ദ​ർ, രാം​ലീ​ല മൈ​താ​നം എ​ന്നി​ടെ ധ​ർ​ണ​യി​രി​ക്കാ​നു​ള്ള അ​നു​മ​തി ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ർ​ക്ക് ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​വു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​മെ​ന്ന് ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. 26, 27 തീ​യ​തി​ക​ളി​ൽ നടക്കുന്ന ഡ​ൽ​ഹി ച​ലോ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് മു​പ്പ​തോ​ളം ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ മാ​ർ​ച്ച് ചെ​യ്ത് എ​ത്തു​മെ​ന്നാ​ണ് പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​ബി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ നീ​ക്കം. എ​ന്നാ​ൽ, ഹ​രി​യാ​ന​യി​ലേ​ക്ക് ക​ട​ന്ന് അ​തു​വ​ഴി ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്താ​നാ​ണ് പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ക​ർ​ഷ​കർ ആലോചിക്കുന്നത്. എ​ന്നാ​ൽ, ബി​ജെ​പി ഭ​രി​ക്കു​ന്ന ഹ​രി​യാ​ന​യി​ലെ സ​ർ​ക്കാ​ർ ഇ​വ​രെ ത​ട​ഞ്ഞാ​ൽ റോ​ഡ് ഗ​താ​ഗ​തം ഉ​ൾ​പ്പ​ടെ ത​ട​സ​പ്പെ​ടു​ത്തി പ്ര​തി​രോ​ധി​ക്കാ​നാ​ണ് പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.