ധാക്ക തീപിടിത്തത്തിൽ 100 കോടി ഡോളർ നഷ്ടം
Monday, October 20, 2025 11:48 PM IST
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാത്താവളത്തിലെ കാർഗോ മേഖലയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നൂറു കോടി ഡോളറിന്റെ നാശനഷ്ടമെന്ന് അനുമാനം.
27 മണിക്കൂർ നീണ്ട തീപിടിത്തത്തിൽ കയറ്റുമതിക്കുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും നശിച്ചു. ബംഗ്ലാദേശിലെ വസ്ത്ര വ്യവസായ മേഖലയ്ക്കു ഗുരുതരമായ ആഘാതമായിരിക്കും ഇതു സൃഷ്ടിക്കുക.
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്നത് ബംഗ്ലാദേശാണ്. വർഷം 4,000 കോടി ഡോളറിന്റെ വരുമാനമാണ് ഇതുവഴി ലഭിക്കുന്നത്.