ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രേ ഉ​ട​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന് കെ​സി​എ
Friday, October 30, 2020 5:10 PM IST
കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രേ ഉ​ട​ന​ടി ന​ട​പ​ടി​യി​ല്ലെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. കെ​സി​എ ജ​ന​റ​ൽ ബോ​ഡി അം​ഗ​മാ​യ ബി​നീ​ഷ് ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​ണ്.

ജ​ന​റ​ൽ ബോ​ഡി അം​ഗ​മാ​യ ബി​നീ​ഷി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്താ​ൽ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് കെ​സി​എ വി​ശ​ദീ​ക​ര​ണം. ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ​യാ​ണ് കെ​സി​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്യാ​ൻ ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​ളി​പ്പി​ച്ച ശേ​ഷം ബി​നീ​ഷി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ബി​നീ​ഷി​നെ നാ​ല് ദി​വ​സ​ത്തേ​ക്ക് ഇ​ഡി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ചോ​ദ്യം ചെ​യ്യ​ൽ ഇ​ന്നും തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.