മെ​ഹ്ബൂ​ബ മു​ഫ്തി​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് ബി​ജെ​പി
Saturday, October 24, 2020 9:53 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി നേ​താ​വു​മാ​യ മെ​ഹ്ബൂ​ബ മു​ഫ്തി​ക്കെ​തി​രെ രാ​ജ്യ​ദ്രാ​ഹ​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് കാ​ഷ്മീ​ര്‍ ബി​ജെ​പി ഘ​ട​കം. കാ​ഷ്മീ​രി​ന്‍റെ ദേ​ശീ​യ പ​താ​ക പു​ന​സ്ഥാ​പി​ച്ചാ​ല്‍ പി​ന്നെ ഒ​രി​ക്ക​ലും ത്രി​വ​ര്‍​ണ​പ​താ​ക ഉ​യ​ര്‍​ത്തി​ല്ലെ​ന്ന മെ​ഹ്ബൂ​ബ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഒ​രു ശ​ക്തി​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ പ​താ​ക ഉ​യ​ര്‍​ത്താ​നോ ആ​ര്‍​ട്ടി​ക്കി​ള്‍ 370 പു​ന​സ്ഥാ​പി​ക്കാ​നോ സാ​ധി​ക്കി​ല്ലെ​ന്ന് ബി​ജെ​പി പ​റ​ഞ്ഞു. മെ​ഹ്ബൂ​ബ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ അ​വ​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​വ​രെ ത​ട​വി​ലാ​ക്ക​ണ​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ര്‍ ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ​ര്‍ റൈ​ന, ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ഷ്മീ​രി നേ​താ​ക്ക​ള്‍​ക്ക് ഇ​ന്ത്യ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് തോ​ന്നു​ന്നു​ണ്ടെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​ക​ണ​മെ​ന്നും മെ​ഹ്ബൂ​ബ രാ​ഷ്ട്രി​യ നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട് പോ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ല്‍ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ര​വീ​ന്ദ​ര്‍ റൈ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ വീ​ട്ടു​ത​ട​ങ്കി​ൽ പാ​ർ‌​പ്പി​ച്ച മെ​ഹ്ബൂ​ബ മു​ഫ്തി​യെ അ​ടു​ത്തി​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി​യെ​ടു​ത്തു​മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മെ​ഹ്ബൂ​ബ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ 2019 ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ മെ​ഹ്ബൂ​ബ ത​ട​വി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.