അ​മേ​രി​ക്ക കാ​ന​ഡ അ​തി​ർ​ത്തി തു​റ​ക്ക​ണ​മെ​ന്ന് ട്രം​പ്; വേ​ണ്ടെ​ന്ന് ട്രു​ഡോ
Monday, October 19, 2020 10:29 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക- കാ​ന​ഡ അ​തി​ർ​ത്തി തു​റ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണ​ത്ത​ല​വന്മാർ​ക്ക് ഭി​ന്നാ​ഭി​പ്രാ​യം. അ​തി​ർ​ത്തി തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ത് ത​ന്നെ​യാ​ണ് ക​നേ​ഡി​യ​ൻ അ​ഭി​പ്രാ​യ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, അ​തി​ർ​ത്തി തു​റ​ക്ക​ൽ ഇ​പ്പോ​ൾ വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രു​ഡോ പ​ങ്കു​വ​ച്ച​ത്. മു​ൻ​നി​ശ്ച​യി​ച്ച​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ഈ ​മാ​സം 21ന് ​അ​തി​ർ​ത്തി തു​റ​ക്ക​ണം എ​ന്നാ​ണ്.

അ​മേ​രി​ക്ക ദി​നം പ്ര​തി കോ​വി​ഡ് ക​ണ​ക്കു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി ഇ​പ്പോ​ൾ തു​റ​ക്കാ​നാ​കി​ല്ലെ​ന്ന ട്രു​ഡോ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.