ഡി​വി​ല്ലി​യേ​ഴ്സ് താ​ണ്ഡ​വ​മാ​ടി; രാ​ജ​സ്ഥാ​നെ ഏ​ഴു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ബാം​ഗ്ലൂ​ർ
Saturday, October 17, 2020 7:39 PM IST
ദു​ബാ​യ്: ത​ക​ര്‍​ത്ത​ടി​ച്ച എ.​ബി.​ഡി​വി​ല്ലി​യേ​ഴ്‌​സി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ല്‍ ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം. രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 178 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ബാം​ഗ്ലൂ​ർ 19.4 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ജ​യ​ത്തോ​ടെ 12 പോ​യി​ന്‍റു​മാ​യി ബാം​ഗ്ലൂ​ർ മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ആ​റാം തോ​ൽ​വി​യേ​റ്റു വാ​ങ്ങി രാ​ജ​സ്ഥാ​ൻ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

22 പ​ന്തി​ൽ ഒ​രു ഫോ​റി​ന്‍റെ ആ​റു സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 55 റ​ൺ​സെ​ടു​ത്ത ഡി​വി​ല്ലി​യേ​ഴ്സ് പു​റ​ത്താ​കാ​തെ നി​ന്ന് ബാം​ഗ്ലൂ​രി​നെ വി​ജ​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന 12 പ​ന്തി​ൽ 35 റ​ൺ​സാ​യി​രു​ന്നു ബാം​ഗ്ലൂ​രി​ന് വേ​ണ്ട​ത്. ഉ​ന​ദ്ക​ട്ട് എ​റി​ഞ്ഞ 19-ാം ഓ​വ​റി​ലെ ആ​ദ്യ​മൂ​ന്നു പ​ന്തു​ക​ളി​ലും സി​ക്‌​സ​റു​ക​ള്‍ പ​റ​ത്തി ഡി​വി​ല്ലി​യേ​ഴ്‌​സ് ക​ളി​യു​ടെ ഗ​തി​മാ​റ്റി. ആ ​ഓ​വ​റി​ല്‍ 25 റ​ണ്‍​സാ​ണ് പി​റ​ന്ന​ത്. അ​വ​സാ​ന ഓ​വ​റി​ല്‍ ബാം​ഗ്ലൂ​രി​ന് ജ​യി​ക്കാ​ന്‍ 10 റ​ണ്‍​സാ​യി​രു​ന്നു വേ​ണ്ട​ത്. ആ​ര്‍​ച്ച​ര്‍ എ​റി​ഞ്ഞ ഓ​വ​റി​ല്‍ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച് ഡി​വി​ല്ലി​യേ​ഴ്‌​സ് മ​ത്സ​ര​ത്തി​ലെ നി​ര്‍​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി മാ​റി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ആ​രോ​ണ്‍ ഫി​ഞ്ചും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് ബാം​ഗ്ലൂ​രി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ല്‍ നാ​ലാം ഓ​വ​റി​ല്‍ 14 റ​ണ്‍​സെ​ടു​ത്ത ഫി​ഞ്ചി​നെ ശ്രേ​യ​സ് ഗോ​പാ​ല്‍ പു​റ​ത്താ​ക്കി. പി​ന്നാ​ലെ​യെ​ത്തി​യ കോ​ഹ്ലി​ക്കൊ​പ്പം പ​ടി​ക്ക​ൽ ബാം​ഗ്ലൂ​ർ സ്കോ​ർ 100 ക​ട​ത്തി. പി​ന്നീ​ട് ആ​ക്ര​മി​ച്ച് ക​ളി​ക്കാ​ന്‍ ശ്ര​മി​ച്ച ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നെ(35) രാ​ഹു​ല്‍ തെ​വാ​ത്തി​യ പു​റ​ത്താ​ക്കി. പി​ന്നാ​ലെ 32 പ​ന്തു​ക​ളി​ല്‍ നി​ന്നും 43 റ​ണ്‍​സെ​ടു​ത്ത് ക്യാ​പ്റ്റ​നും പു​റ​ത്താ​യ​തോ​ടെ ബാം​ഗ്ലൂ​ര്‍ പ​രു​ങ്ങ​ലി​ലാ​യി.

ക്രീ​സി​ൽ ഡി​വി​ല്ലി​യേ​ഴ്സും ഗു​ർ​കീ​ര​തും ഒ​ന്നി​ച്ചു. എ​ന്നാ​ൽ രാ​ജ​സ്ഥാ​ൻ ബൗ​ള​ർ​മാ​ർ പി​ടി​മു​റു​ക്കി​യ​തോ​ടെ ബം​ഗ്ലൂ​ർ സ്കോ​ർ ഉ​യ​ർ​ത്താ​ണ് ക​ഴി​ഞ്ഞി​ല്ല. അ​വ​സാ​ന മൂ​ന്നോ​വ​റി​ല്‍ ബാം​ഗ്ലൂ​രി​ന് ജ​യി​ക്കാ​ന്‍ 45 റ​ണ്‍​സാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഡി​വി​ല്ലേ​ഴ്സ് ക​ത്തി​ക​യ​റി​യ​തോ​ടെ ബാം​ഗ്ലൂ​ർ ജ​യം നേ​ടി​യെ​ടു​ത്തു.

നേ​ര​ത്തെ, ‌ടോ​സ് നേ​ടി​യ ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 177 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ്റ്റീ​വ് സ്മി​ത്താ​ണ്(36 പ​ന്തി​ൽ 57) ടോ​പ് സ്കോ​റ​ർ.‌ മി​ക​ച്ച തു​ട​ക്ക​മാ​ണ് രാ​ജ​സ്ഥാ​ന് ല​ഭി​ച്ച​ത്. ഓ​പ്പ​ണിം​ഗ് സ്ഥാ​ന​ത്തെ​ത്തി​യ റോ​ബി​ൻ ഉ​ത്ത​പ്പ ക​ത്തി​ക്ക​യ​റി​യ​തോ​ടെ 5.2 ഓ​വ​റി​ൽ ടീം ​സ്കോ​ർ 50 ക​ട​ന്നു.

അ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ബെ​ൻ സ്റ്റോ​ക്സി​നെ (19 പ​ന്തി​ൽ 15) ക്രി​സ് മോ​റി​സ് പു​റ​ത്താ​ക്കി. 22 പ​ന്തി​ൽ ഒ​രു സി​ക്സും ഏ​ഴും ഫോ​റും സ​ഹി​തം 41 റ​ൺ​സെ​ടു​ത്ത ഉ​ത്ത​പ്പ​യെ എ​ട്ടാം ഓ​വ​റി​ൽ ചാ​ഹ​ലും ഔ​ട്ടാ​ക്കി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ( ആ​റ് പ​ന്തി​ൽ ഒ​മ്പ​ത്) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി. ചാ​ഹ​ലി​നാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ വി​ക്ക​റ്റും ല​ഭി​ച്ച​ത്.

പി​ന്നീ​ട് ക്രി​സീ​ൽ ഒ​ത്തു​ചേ​ർ​ന്ന സ്മി​ത്ത്-​ജോ​സ് ബ​ട്ല​ർ കൂ​ട്ടു​ക്കെ​ട്ടാ​ണ് രാ​ജ​സ്ഥാ​നെ മാ​ന്യ​മാ​യ സ്കോ​റി​ൽ എ​ത്തി​ച്ച​ത്. 25 പ​ന്തി​ൽ 24 റ​ൺ​സെ​ടു​ത്ത ബ​ട്ല​ല​റെ പ​തി​നാ​റാം ഓ​വ​റി​ൽ മോ​റി​സ് പു​റ​ത്താ​ക്കി. 19.2 ഓ​വ​റി​ൽ സ്മി​ത്ത് പു​റ​ത്താ​കു​മ്പോ​ൾ രാ​ജ​സ്ഥാ​ൻ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​യി​രു​ന്നു. 36 പ​ന്തി​ൽ ഒ​രു സി​ക്സും ആ​റു ഫോ​റും സ​ഹി​തം 57 റ​ൺ​സെ​ടു​ത്താ​ണ് സ്മി​ത്ത് മ​ട​ങ്ങി​യ​ത്. രാ​ഹു​ൽ തെ​വാ​ട്ടി​യ(11 പ​ന്തി​ൽ 19) പു​റ​ത്താ​കാ​തെ നി​ന്നു. ബാം​ഗ്ലൂ​രി​ന് വേ​ണ്ടി ക്രി​സ് മോ​റി​സ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.