ടൗണ്‍ഷിപ്പ് നിർമാണം: പ്രദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ്
1602187
Thursday, October 23, 2025 5:56 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിർമിക്കുന്നത് പ്രദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിച്ചാകണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ടൗണ്‍ഷിപ്പ് നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമിക്കടുത്ത് 200 ഓളം കുടുംബങ്ങൾ വർഷങ്ങളായി താമസമുണ്ട്. ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ചില പ്രവൃത്തികൾ ഇവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വഴി തടസപ്പെടുത്തി പ്രവൃത്തികൾ നടത്തുന്നത് വിദ്യാർഥികൾക്കടക്കം പ്രയാസത്തിന് കാരണമാകുകയാണ്.
ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്പോൾ കരാർ സ്ഥാപന അധികൃതർ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനു നിർബന്ധിതമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.
സി. ജയപ്രസാദ്, കെ.കെ. രാജേന്ദ്രേൻ, ഹർഷൽ കോന്നാടൻ, എസ്. മണി, കെ.കെ. മുത്തലിബ്,ആബിദ് പുൽപ്പാറ, എം.പി. മജീദ്, കെ. അജിത, ഷാഫി പുൽപ്പാറ, കെ. സുരേഷ്, കെ.പി. കുഞ്ഞിമുഹമ്മദ്, കെ.കെ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.