യൂ​ട്യൂ​ബ​ര്‍ വി​ജ​യ്.​പി.​നാ​യ​രു​ടെ ഡോ​ക്ട​റേ​റ്റ് വ്യാ​ജം; ന​ട​പ​ടിക്ക് നീക്കം
Sunday, September 27, 2020 6:09 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ വി​ജ​യ്.​പി.​നാ​യ​രു​ടെ ഡോ​ക്ട​റേ​റ്റ് വ്യാ​ജ​മെ​ന്നു ആ​രോ​പ​ണം. ചെ​ന്നൈ​യി​ലെ ഗ്ലോ​ബ​ല്‍ ഹ്യൂ​മ​ന്‍ പീ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് പി​എ​ച്ച്ഡി എ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​യാ​ളു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു സ​ർ​വ​ക​ലാ​ശാ​ല ഇ​ല്ലെ​ന്നും ആ​കെ​യു​ള്ള വെ​ബ് സൈ​റ്റി​ല്‍ കേ​ന്ദ്ര വി​ദ്യാ​ഭ്യ​സ വ​കു​പ്പി​ന്‍റെ​യോ യു​ജി​സി​യു​ടെ​യോ അ​നു​മ​തി​യി​ല്ലെ​ന്നും പ​റ​യു​ന്നു.

അ​തേ​സ​മ​യം, വി​ജ​യ്. പി. ​നാ​യ​ർ വീ​ഡി​യോ​ക​ളി​ൽ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റെ​ന്ന പേ​രു​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്‍ നി​യ​മ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​ജ​യ് പി.​നാ​യ​ര്‍​ക്കു റ​ജി​സ്ട്രേ​ഷ​നി​ല്ല. നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.

റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ല്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍ റ​ജി​സ്ട്രേ​ഷ​നു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റെ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യൂ. എ​ന്നാ​ൽ വീ​ഡി​യോ​ക​ളു​ടെ വി​ശ്വാ​സ്യ​ത കൂ​ട്ടാ​നാ​യി പി​എ​ച്ച്ഡി ഉ​ണ്ടെ​ന്നും ഡോ​ക്ട​റാ​ണെ​ന്നു​മാ​ണ് വി​ജ​യ്. പി. ​നാ​യ​ർ പ​റ​യു​ന്ന​ത്. പി​എ​ച്ച്ഡി സ്വീ​ക​രി​ക്കു​ന്ന ഫോ​ട്ടോ​ക​ളും ഇ​യാ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

എ​ന്നാ​ൽ വി​ജ​യ് പി.​നാ​യ​ര്‍ വ്യാ​ജ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റാ​ണെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.