സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യേ​യെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, September 22, 2020 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ സ​ത്യം പു​റ​ത്തു വ​ര​ണ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്.

എ​ന്നാ​ൽ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്നു ജ​ലീ​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തു ത​ന്നെ​യാ​ണു പ്ര​തി​പ​ക്ഷ​വും ഇ​ത്ര​യും നാ​ളും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. അ​പ്പോ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു സ​ത്യ​സ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.