1,500 ക​വി​ഞ്ഞ് കോ​വി​ഡ്, മൂ​ന്നു മ​ര​ണം; കേ​ര​ളം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ആ​ശ​ങ്ക, ജാ​ഗ്ര​ത
Thursday, August 13, 2020 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച 1564 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 766 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ണ്ടാ​യി. 1380 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ ഉ​റ​വി​ട​മ​റി​യാ​ത്ത​ത് 98. വി​ദേ​ശ​ത്തു​നി​ന്ന് 60 പേ​ർ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് 100 പേ​ർ. ഹെ​ൽ​ത്ത് വ​ർ​ക്ക​ർ​മാ​ർ 15.

മൂ​ന്നു​പേ​രാ​ണു വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. ഈ ​മാ​സം ഏ​ഴി​ന് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം മു​ക്കോ​ല സ്വ​ദേ​ശി​നി ലി​സി സാ​ജ​ൻ (55), എ​ട്ടി​ന് മ​രി​ച്ച കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ (80), പ​ത്തി​ന് മ​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ൻ (63) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് എ​ൻ​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ച​ത്.

പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

തി​രു​വ​ന​ന്ത​പു​രം 434, മ​ല​പ്പു​റം 202, പാ​ല​ക്കാ​ട് 202, എ​റ​ണാ​കു​ളം 115, കോ​ഴി​ക്കോ​ട് 98, കാ​സ​ർ​ഗോ​ഡ് 79, പ​ത്ത​നം​തി​ട്ട 75, തൃ​ശൂ​ർ 75, കൊ​ല്ലം 74, ആ​ല​പ്പു​ഴ 72, കോ​ട്ട​യം 53, ഇ​ടു​ക്കി 31, ക​ണ്ണൂ​ർ 27, വ​യ​നാ​ട് 27.

നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

തി​രു​വ​ന​ന്ത​പു​രം 197, എ​റ​ണാ​കു​ളം 109, കൊ​ല്ലം 73, ആ​ല​പ്പു​ഴ 70, പാ​ല​ക്കാ​ട് 67, മ​ല​പ്പു​റം 61, തൃ​ശൂ​ർ 47, വ​യ​നാ​ട് 30, കാ​സ​ർ​ഗോ​ഡ് 28, ക​ണ്ണൂ​ർ 25, ഇ​ടു​ക്കി 22, കോ​ട്ട​യം 17, കോ​ഴി​ക്കോ​ട് 12, പ​ത്ത​നം​തി​ട്ട 8.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം 31, 270 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. 1,53,061 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 12,683 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ. വ്യാ​ഴാ​ഴ്ച മാ​ത്രം പേ​രെ 1670 ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തു​വ​രെ ആ​കെ 10,87,722 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ൽ 5999 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്. ഇ​തു​കൂ​ടാ​തെ സെ​ൻ​റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 1,43,085 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 1193 സാ​ന്പി​ളു​ക​ൾ റി​സ​ൾ​ട്ട് വ​രാ​നു​ണ്ട്. സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 544 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.