ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ടം: പൈ​ല​റ്റ് സാ​ഠെ​യു​ടെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച
Sunday, August 9, 2020 10:35 PM IST
മും​ബൈ: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പൈ​ല​റ്റ് ദീ​പ​ക് കു​മാ​ര്‍ സാ​ഠെ​യു​ടെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. സാ​ഠേ​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ സ്വ​ദേ​ശ​മാ​യ മും​ബൈ​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

മും​ബൈ​യി​ലെ ചാ​ന്ദി​വാ​ലി​യി​ലാ​ണ് സാ​ഠേ​യു​ടെ വ​സ​തി. ഇ​വി​ടേ​ക്കാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന സാ​ഠേ​യു​ടെ ര​ണ്ട് മ​ക്ക​ളും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലെ​ത്തും.

മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​വി​ടെ​നി​ന്ന് ഭാ​ഭ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സാ​ഠേ​യു​ടെ ഭാ​ര്യ സു​ഷ​മ​യും ഒ​രു മ​ക​നും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം എം​ബാം ചെ​യ്ത മൃ​ത​ദേ​ഹം ആ​സ്റ്റ​ര്‍​മിം​സ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ എ​ത്തി മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ നി​ന്നു​മാ​ണ് മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

അ​പ​ക​ടം ന​ട​ന്ന വെ​ള്ളി​യാ​ഴ്ച രാ​ത്രി ദീ​പ​ക് കു​മാ​റി​നെ ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ച്ചി​രു​ന്ന​ത്. മ​ര​ണം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ ശ​നി​യാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച് പോ​സ്റ്റു​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ദീ​പ​കി​ന്‍റെ ഭാ​ര്യ സു​ഷ​മ​യും ബ​ന്ധു​ക്ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.