ബി​റ്റ്കൊ​യി​ൻ ത​ട്ടി​പ്പ്; ഒ​ബാ​മ​യും ബി​ൽ​ഗേ​റ്റ്സും അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രു​ടെ ട്വി​റ്റ​ർ ഹാ​ക്ക് ചെ​യ്യ​​പ്പെ​ട്ടു
Thursday, July 16, 2020 7:19 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ബി​റ്റ്കൊ​യി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​മു​ഖ​രു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒബാ​മ, ബി​ൽ​ഗേ​റ്റ്സ്, എ​ലോ​ണ്‍ മ​സ്ക്, ജെ​ഫ് ബെ​സോ​സ്, നി​ല​വി​ലെ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ തു​ട​ങ്ങി​യ​വ​രു​ടെ വൈ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ളാ​ണ് ഹാ​ക്ക് ചെ​യ്യ​ച​പ്പെ​ട്ട​ത്.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കോ​ടീ​ശ്വ​രന്മാരു​ടെ​യും ആ​പ്പി​ളും ഊ​ബ​റും അ​ട​ക്ക​മു​ള്ള വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ​യും ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. "നി​ങ്ങ​ൾ 1,000 ഡോ​ള​ർ അ​യ​ക്കൂ ഞ​ങ്ങ​ൾ അ​ത് 2,000 ഡോ​ള​റാ​യി മ​ട​ക്കി ന​ൽ​കാം' എ​ന്നാ​ണ് പ​ല​രു​ടെ​യും ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ​ന്ദേ​ശം.

പോ​സ്റ്റ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്കകം അ​ത് ഡി​ലീ​റ്റ് ആ​കു​ക​യും ചെ​യ്തു. വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഹാ​ക്കിംം​ഗ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ട്വി​റ്റ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ചി​ല വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​ക​ളു​ടെ പാ​സ്‌വേർഡ് മാ​റ്റാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടു​ണ്ട്.

വീ​ണ്ടും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കു​മെ​ന്നും ട്വി​റ്റ​ർ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.