സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ: മു​ല്ല​പ്പ​ള്ളി
Wednesday, July 15, 2020 5:04 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി എ​ൻ​ഐ​എ​യ്ക്ക് സ്തു​തി​ഗീ​തം പാ​ടു​ക​യാ​ണെ​ന്നും ബി​ജെ​പി​ക്കു മു​ഖ്യ​മ​ന്ത്രി വി​ശു​ദ്ധ പ​ശു​വാ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം എ​ന്തു​കൊ​ണ്ടു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കു നീ​ളു​ന്നി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ര​ഹ​സ്യ​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണു പോ​കു​ന്ന​ത്. ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​ഹാ​യം കി​ട്ടി​യി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന വ്യാ​പം അ​ഴി​മ​തി​യെ​പ്പോ​ലും പി​ന്നി​ലാ​ക്കി​യാ​ണു സ​ർ​ക്കാ​ർ നാ​ലു​വ​ർ​ഷം കൊ​ണ്ടു പു​റം​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും പ​ങ്ക് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ ത​ന്നെ ചോ​ദ്യം ചെ​യ്യ​ണം. ബി​ജെ​പി സ​ർ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്തി​ന് അ​റ​ച്ചു നി​ൽ​ക്കു​ന്നു. പൊ​തു​സ​മൂ​ഹം ഈ ​ക​ള്ള​ക്ക​ളി ന​ന്നാ​യി തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.