സൈ​നി​ക​രെ കാ​ണാ​ൻ രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്കി​ലേ​ക്ക്
Wednesday, July 15, 2020 3:30 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യു​മാ​യി അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്കി​ലേ​ക്ക്. ജൂ​ലൈ 17ന് ​രാ​ജ്നാ​ഥ് ല​ഡാ​ക്ക് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ജൂ​ണ്‍ 16ന് ​ചൈ​ന​യു​മാ​യി ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും രാ​ജ്നാ​ഥ് സിം​ഗ് സ​ന്ദ​ർ​ശി​ക്കും. സം​ഘ​ർ​ഷ​ത്തി​ൽ 20 സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.

സൈ​നി​ക​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളും രാ​ജ്നാ​ഥ് സിം​ഗ് സ​ന്ദ​ർ​ശി​ക്കും. ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യും രാ​ജ്നാ​ഥ് സിം​ഗി​നൊ​പ്പം അ​തി​ർ​ത്തി സ​ന്ദ​ർ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.