സ്വ​ർ​ണ​ക്ക​ട​ത്ത്: മു​ഖ്യ​മ​ന്ത്രി​യെ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Tuesday, July 7, 2020 3:58 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കോ​ഫേ​പോ​സ നി​യ​മ​പ്ര​കാ​രം കേ​സ് ചാ​ര്‍​ജ് ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ബ​ന്ധം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ക​ണ്ണ​ട​ച്ച് പാ​ൽ കു​ടി​ച്ച പൂ​ച്ച​യു​ടെ ഭാ​വ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​ന്നും മു​ല്ല​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ഐ​ടി വ​കു​പ്പി​ൽ സ്വ​പ്ന​യു​ടെ നി​യ​മ​നം ന​ട​ക്കി​ല്ല. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ സി​പി​എ​മ്മി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​ത്ര ക​മ്മീ​ഷ​ൻ കി​ട്ടി എ​ന്നു മാ​ത്രം ഇ​നി അ​റി​ഞ്ഞാ​ൽ മ​തി. കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സി​പി​എ​മ്മു​മാ​യി ചേ​ർ​ന്ന് ബി​ജെ​പി ഒ​ളി​ച്ചു​ക​ളി ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യ​ത​ന്ത്ര ത​ല​ത്തി​ലെ ക​ള്ള​ക്ക​ട​ത്തി​ന് സ​ർ​ക്കാ​ർ കൂ​ട്ടു​നി​ന്ന് പ്ര​വാ​സി​ക​ളെ​യും യു​എ​ഇ​യെ​യും അ​പ​മാ​നി​ച്ചിരിക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.