ലോ​ധി എ​സ്റ്റേ​റ്റി​ലെ ബം​ഗ്ലാ​വ് ഒ​ഴി​യാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ നോ​ട്ടീ​സ്
Wednesday, July 1, 2020 7:53 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യോ​ടു സ​ർ​ക്കാ​ർ ബം​ഗ്ലാ​വ് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു കേ​ന്ദ്ര സ​ർ​ക്കാ​ർ. ഓ​ഗ​സ്റ്റ് ഒ​ന്നി​നു മു​ന്പ് ലോ​ധി എ​സ്റ്റേ​റ്റി​ലെ ബം​ഗ്ലാ​വ് ഒ​ഴി​യ​ണ​മെ​ന്നാ​ണു സ​ർ​ക്കാ​ർ ന​ൽ​കി​യ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ബം​ഗ്ലാ​വി​ന്‍റെ അ​ലോ​ട്ട്മെ​ന്‍റ് ബു​ധ​നാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. ഒ​ഴി​യു​ന്ന​തി​നു മു​ന്പു പ്രി​യ​ങ്ക 3.4 ല​ക്ഷം രൂ​പ അ​ട​യ്ക്കേ​ണ്ടി​വ​രും. ഓ​ഗ​സ്റ്റ് ഒ​ന്നി​നു​ശേ​ഷം വ​സ​തി​യി​ൽ താ​മ​സി​ച്ചാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും ഹൗ​സിം​ഗ് ആ​ൻ​ഡ് അ​ർ​ബ​ൻ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. 1997-ലാ​ണ് പ്രി​യ​ങ്ക​യ്ക്ക് ഈ ​വ​സ​തി അ​നു​വ​ദി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രി​യ​ങ്ക​യ്ക്കു ന​ൽ​കി​യി​രു​ന്ന എ​സ്പി​ജി സു​ര​ക്ഷ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഒ​പ്പം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും സു​ര​ക്ഷ പി​ൻ​വ​ലി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണു വ​സ​തി ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.