ഇഞ്ചി കൃഷിയുടെ വ്യാപകനാശം: കൃഷിവകുപ്പ് അനാസ്ഥ വെടിയണമെന്ന്
1575108
Saturday, July 12, 2025 5:46 AM IST
പുൽപ്പള്ളി: കർണാടകയിലെ കുടകിൽ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത ഇഞ്ചിയുടെ കേടു ബാധയായ ഫയ്റിക്കൂലാരിയാ ഫംഗസ് രോഗം മുള്ളൻകൊല്ലിയിലെ കൃഷിയിടങ്ങളിൽ പടർന്നു ഇഞ്ചി വ്യാപകമായി നശിക്കുന്പോഴും കൃഷി വകുപ്പ് അനാസ്ഥ തുടരുകയാണെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. രോഗം വന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇഞ്ചി പഴുത്തു തണ്ട് അഴുകി വീണു അപ്പാടെ നശിക്കുകയാണ്.
കൃഷിവകുപ്പ് നിസംഗത വെടിഞ്ഞ് കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ, സദാശിവൻ കളത്തിൽ, കെ.എസ്. അനിൽ എന്നിവർ പ്രസംഗിച്ചു.