മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ജില്ലയിൽ
1575109
Saturday, July 12, 2025 5:46 AM IST
കൽപ്പറ്റ: പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 10.30ന് ബത്തേരി സപ്ത റിസോട്ടിൽ വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായ ബിസിനസ് ടു ബിസിനസ് മീറ്റും 11ന് സപ്ത റിസോർട്ടിനു സമീപം വയലിൽ ഡിടിപിസി നടത്തുന്ന വയനാട് മഡ് ഫെസ്റ്റ് സീസണ് മൂന്നും ഉച്ചയ്ക്ക് 12ന് കോട്ടത്തറ പഞ്ചായത്തിലെ കല്ലട്ടി പാലം പ്രവൃത്തിയും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4.30ന് തിരുനെല്ലി പഞ്ചായത്തിലെ നെട്ടറ പാലം ഉദ്ഘാടനം, അഞ്ചിന് മാനന്തവാടി പഴശി പാർക്ക് നവീകരണം ഉദ്ഘാടനം എന്നിവ നിർവഹിക്കും.