കാ​ഷ്മീ​രി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
Tuesday, June 30, 2020 9:15 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സി​ആ​ർ​പി​എ​ഫ് ജ​വാ​ന്‍റെ വീ​ര​മൃ​ത്യു​വി​നും അ​ഞ്ച് വ​യ​സു​ള്ള ബാ​ല​ന്‍റെ മ​ര​ണ​ത്തി​നും കാ​ര​ണ​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ തീ​വ്ര​വാ​ദി​ക​ളെ​യാ​ണ് സൈ​ന്യം വ​ക​വ​രു​ത്തി​യ​ത്.

വാ​ഖ്മ ബി​ജ്ബ​ഹ്റ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ ആ​റു മാ​സ​ത്തി​നി​ടെ 119 ഭീ​ക​ര​രെ​യാ​ണു സൈ​ന്യം വ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.