മു​റി​യി​ൽ കു​ടു​ങ്ങി​യ മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ടെ​റ​സി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
Monday, April 6, 2020 11:21 AM IST
ശ്രീ​ക​ണ്ഠ​പു​രം: മു​റി​യി​ൽ കു​ടു​ങ്ങി​യ മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ടെ​റ​സി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു. കൊ​യ്യ​ത്തെ ഏ​ഴാ​ട്ടി​ൽ ഹം​സ-ഫാ​മി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഫ്സ​ലാ(27)ണ് ​മ​രി​ച്ച​ത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ൽ അ​ക​പ്പെ​ട്ട മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ടെ​റ​സി​ൽ ക​യ​റി​യ അ​ഫ്സ​ൽ ജ​ന​ലി​ന്‍റെ ക​മ്പി​യി​ൽ പി​ടി​ച്ച് ക​മ്പുകൊ​ണ്ട് വാ​തി​ലി​ന്‍റെ കൊ​ളു​ത്ത് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഉ​ട​ൻ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: മു​ഹ്സി​ന. മ​ക​ൻ: റ​സി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.