ത​ബ്‌ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശി​ക​ൾ ഒ​ളി​വി​ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്
Saturday, April 4, 2020 10:05 AM IST
ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​നി​ൽ ത​ബ്‌ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ ഒ​ളി​വി​ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്.

ഇ​വ​ർ ഡ​ൽ​ഹി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 65 വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​ഹ​റ​ൻ​പൂ​രി​ലും കാ​ൺ​പൂ​രി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.