ലോ​ക​ത്ത് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​ഞ്ഞു; മരണം 56,989
Friday, April 3, 2020 11:39 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് ആ​കെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​ഞ്ഞു. ഇ​തു​വ​രെ 1,074,487 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച് ലോ​ക​ത്ത് 56,989 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

കൊ​റോ​ണ 204 രാ​ജ്യ​ങ്ങ​ളി​ൽ ഇ​തി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തു​ക​ഴി​ഞ്ഞു. ഇ​ന്ന് മാ​ത്രം 59,422 പു​തി​യ കേ​സു​ക​ളാ​ണ് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ന് 3,822 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​മേ​രി​ക്ക​യി​ലാ​ണ്. ഇ​വി​ടെ 20,629 പേ​ർ​ക്കാ​ണ് ഒ​റ്റ​ദി​വ​സം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് 716 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് ആ​കെ 6,786 പേ​രാ​ണ് മ​രി​ച്ച​ത്. 265,506 പേ​ർ​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ഇ​റ്റ​ലി​യി​ൽ വെ​ള്ളി​യാ​ഴ്ച മാ​ത്രം 766 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഇ​റ്റ​ലി​യി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,681 ആ​യി. സ്പെ​യി​നി​ൽ 587 പേ​രാ​ണ് മ​രി​ച്ച​ത്. 5,645 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ബ്രി​ട്ട​നി​ൽ 684 പേ​ർ ഇ​ന്ന് മാ​ത്രം കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു. 4,450 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ബ്രി​ട്ട​നി​ൽ ആ​കെ 38,168 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.