ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​മോ? വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ കേ​ന്ദ്ര​ ആ​രോ​ഗ്യ​മ​ന്ത്രി
Thursday, April 2, 2020 1:05 PM IST
ന്യൂ​ഡ​ൽ​ഹി: വ​രാ​നി​രി​ക്കു​ന്ന നാ​ലാ​ഴ്ച രാ​ജ്യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ. കോ​വി​ഡി​ന്‍റെ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ലോ​ക്ക്ഡൗ​ണ്‍ ഏ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി നീ​ട്ടു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി അ​ദ്ദേ​ഹം ന​ൽ​കി​യി​ല്ല. ഇ​നി​യും ഏ​റെ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന മ​റു​പ​ടി​യാ​ണ് മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

നി​ല​വി​ൽ രാ​ജ്യ​ത്ത് രോ​ഗ​ത്തി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ല. വി​ദേ​ശ​ത്തു നി​ന്നു വ​ന്ന​വ​ർ​ക്കും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ ഏ​റെ ശ്ര​ദ്ധ​യും ക​രു​ത​ലു​മാ​യി മു​ന്നോ​ട്ടു പോ​യി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​കു​മെ​ന്നും വീ​ട്ടി​ലി​രി​ക്കു​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ സു​ര​ക്ഷി​ത വ​ഴി​യെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​വി​ഡ് രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ ലോ​ക​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വാ​ക്സി​നി​ലേ​യ്ക്ക് ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​യും ഇ​ക്കാ​ര്യ​ത്തി​ൽ പ​രീ​ക്ഷ​ണ, നി​രീ​ക്ഷ​ണ​ങ്ങി​ലാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.