ഖു​ര്‍​ബാ​നി പാ​ട്ടു​കാ​ര​ന്‍ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, April 2, 2020 10:24 AM IST
അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ ഖു​ര്‍​ബാ​നി പാ​ട്ടു​കാ​ര​ന്‍ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ്(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ച​യാ​യി​രു​ന്നു അ​ന്ത്യം. സുവർണക്ഷേത്രത്തിലെ ആസ്ഥാനഗായകൻ ആയിരുന്നു ഇദ്ദേഹം.

ആ​സ്മ രോ​ഗി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബുധനാഴ്ച വൈ​കു​ന്നേ​രം വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കെു​മൊ​പ്പം ഡ​ല്‍​ഹി, ചണ്ഡീഗഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം പ്രാ​ര്‍​ഥ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

ഇ​യാ​ളു​ടെ മൂ​ന്ന് മ​ക്ക​ളും ഭാ​ര്യ​യും ഡ്രൈ​വ​റും മ​റ്റ് ആ​റ് പേരും ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് പ​ഞ്ചാ​ബി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.